തിരക്കഥ, സംവിധാനം ജോജു ജോര്‍ജ്; ‘പണി’ തിയറ്ററുകളിലേക്ക്; കൂടെ ബിഗ് ബോസ് താരങ്ങളും

പണി എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായമണിയുകയാണ് നടന്‍ ജോജു ജോര്‍ജ്. ഓഗസ്റ്റ് ഒന്നിന് പണി തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ജോജു തന്നെയാണ്. ‘ഐ ഫോർ ആൻ ഐ'(കണ്ണിന് കണ്ണ്) എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം പ്രതികാരത്തിന്റെ കഥയാണ് പറയുന്നത് എന്നാണ് സൂചന. അഭിനയ ആണ് പണിയിലെ നായിക. ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികളായിരുന്ന സാഗര്‍ സൂര, ജൂനൈസ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോജു അവതരിപ്പിക്കുന്ന ഗിരിയും അഭിനയ അവതരിപ്പിക്കുന്ന ഗൗരിയുമാണ് പണിയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മെയ് 27ന് ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ ആയിരുന്നു പണിയുടെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തത്. ജോജു ജോര്‍ജ്, സാഗര്‍ സൂര്യ, ജുനൈസ്, അഭിനയ എന്നിവര്‍ ബിഗ് ബോഗ് ഹൗസില്‍ എത്തിയിരുന്നു. കന്നിച്ചിത്രത്തിന്റെ തിരക്കില്‍ മറ്റ് സിനിമകളില്‍ പോലും ഇക്കാലത്ത് താന്‍ അഭിനയിച്ചിരുന്നില്ലെന്ന് ജോജു പറഞ്ഞിരുന്നു. തൃശൂരായിരുന്നു പണിയുടെ പ്രധാന ലൊക്കേഷന്‍.

സുജിത് ശങ്കര്‍, അലക്സാണ്ടര്‍ പ്രശാന്ത്, ഗായിക അഭയ ഹിരണ്‍മയി, സീമ, ചാന്ധിനി ശ്രീധരന്‍, ബാബു നമ്പൂതിരി, രഞ്ജിത്ത് വേലായുധന്‍, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തിലെ സഹതാരങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top