പുതുശ്ശേരിയുടെ ‘ഡെമോക്രൈസിസ്’ പ്രകാശനം ശനിയാഴ്ച; വി.എം.സുധീരൻ പ്രകാശനം ചെയ്യും

ജോസഫ് എം.പുതുശ്ശേരിയുടെ ‘ഡെമോക്രൈസിസ്’ ശനിയാഴ്ച പ്രകാശനം ചെയ്യും. തിരുവനന്തപുരത്തെ കേരളാ നിയമസഭാ അന്താരാഷ്ട്ര പുസ്തകാത്സവ വേദിയില്‍ അഞ്ചാം നമ്പർ വേദിയിലാണ് പ്രകാശനം.

ഉച്ചയ്ക്ക് രണ്ട് മണിക്ക് വി.എം.സുധീരൻ പ്രകാശനം ചെയ്യും. മുൻ മന്ത്രി സി.ദിവാകരൻ പുസ്തകം ഏറ്റുവാങ്ങും.

മുൻ എംപി പി.സി.തോമസ് അധ്യക്ഷത വഹിക്കും. സി.പി.ജോൺ, സണ്ണിക്കുട്ടി എബ്രഹാം, കുര്യൻ കെ.തോമസ് സംസാരിക്കും. വീണ്ടുവിചാരം എന്ന പംക്തിയിൽ പുതുശ്ശേരി എഴുതിയ 25 ലേഖനങ്ങളുടെ സമാഹരമാണ് ഡെമോക്രൈസിസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top