പുതുശ്ശേരിയുടെ ‘ഡെമോക്രൈസിസ്’ സുധീരന്‍ പ്രകാശനം ചെയ്തു; ദിവാകരന്‍ ഏറ്റുവാങ്ങി

ഭരണഘടന എത്ര മഹത്തരമെങ്കിലും അതു കൈകാര്യം ചെയ്യുന്നവരുടെ സമീപനത്തിലാണ് അതിൻ്റെ ഫലപ്രാപ്തിയെന്ന് വി.എം.സുധീരൻ. കേരളാ നിയമസഭാ അന്താരാഷ്ട്ര പുസ്തകാത്സവത്തിൽ മുന്‍എംഎല്‍എ ജോസഫ് എം.പുതുശ്ശേരിയുടെ ‘ഡെമോക്രൈസിസ്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമർശനമുണ്ടാകുമ്പോള്‍ അസ്വസ്ഥത പാടില്ലെന്നും അതാണ്‌ ജനാധിപത്യത്തിൻ്റെ സൗന്ദര്യമെന്നും മുൻമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ സി.ദിവാകരൻ പറഞ്ഞു.

വീണ്ടുവിചാരം എന്ന പംക്തിയിൽ പുതുശ്ശേരി എഴുതിയ 25 ലേഖനങ്ങളുടെ സമാഹരമാണ് കോതമംഗലം സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ‘ഡെമോക്രൈസിസ്’. മുൻ കേന്ദ്ര മന്ത്രി പി.സി.തോമസ് അധ്യക്ഷത വഹിച്ചു. സി.പി.ജോൺ, സണ്ണിക്കുട്ടി എബ്രഹാം, കുര്യൻ കെ.തോമസ്, സംഗീത ജസ്റ്റിൻ പ്രസംഗിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top