സിപിഎം നേതാവ് എസ്ആര്‍പിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു; സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയായാണ്. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡി കോളജില്‍ ചികിത്സയിലായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ഉച്ചയോടെ പേട്ട ആനയറ എന്‍എസ്എസ് കരയോഗം റോഡിലുള്ള വീട്ടിലെത്തിക്കും. വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ബിപിന്‍ ചന്ദ്രന്‍ എന്റര്‍പ്രണര്‍ ബിസിനസ് മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാന്റേര്‍ഡിലും ഇന്ത്യന്‍ എക്പ്രസിലും ജോലി ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിടുന്നു.
ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകയായ ഷൈജയാണ് ഭാര്യ, ആദിത് പിള്ള (ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ബംഗളൂരു), ആരോഹി പിള്ള ( വിദ്യാര്‍ഥി, പുനൈ) എന്നിവര്‍ മക്കളാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here