വഖഫ് ബില്ലില്‍ തര്‍ക്കം തുടരുന്നു; ജെപിസി യോഗത്തില്‍ നിന്നിറങ്ങിപ്പോയി പ്രതിപക്ഷ എംപിമാര്‍

വഖഫ് നിയമത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ചുളള ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ഇന്നും ഭരണ – പ്രതിപക്ഷ തര്‍ക്കം. ദില്ലി വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷ എംപിമാര്‍ യോഗത്തില്‍ നിന്നിറങ്ങി പോവുകയും ചെയ്തു.

മുഖ്യമന്ത്രി അതിഷിയുടെ അനുമതിയില്ലാതെ ഡല്‍ഹി വഖഫ് ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ അശ്വനി കുമാര്‍ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നിയമ ഭേദഗതിയില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ഭാരവാഹികളെ സമിതി വിളിച്ചു വരുത്തിയിരുന്നു. ഇതിനിടെയാണ് തര്‍ക്കമുണ്ടായത്.

എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി, എഎപി എംപി സഞ്ജയ് സിങ്, ഡിഎംകെ എംപി മുഹമ്മദ് അബ്ദുള്ള, കോണ്‍ഗ്രസ് എംപി നസീര്‍ ഹുസൈന്‍ എന്നിവരാണ് ഇറങ്ങിപ്പോയി പ്രതിഷേധിച്ചത്. ബിജെപി എംപി ജഗദാംബിക പാലിന്റെ അധ്യക്ഷതയിലുള്ള വഖഫ് വിഷയം പരിശോധിക്കുന്ന ജെപിസി യോഗങ്ങളെല്ലാം തര്‍ക്കത്തിലാണ് അവസാനിക്കുന്നത്. കഴിഞ്ഞ യോഗത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ഗ്ലാസ് ബോട്ടില്‍ തല്ലിപ്പൊട്ടിക്കുന്നതില്‍ വരെ തര്‍ക്കം എത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top