ജയ് ശ്രീറാം വിളികളോടെ വഖഫ് ഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ട് പാർലമെൻ്റിൽ; പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പുകള്‍ ഉള്‍പ്പെടുത്തി
![](https://www.madhyamasyndicate.com/wp-content/uploads/2025/02/PC-report-on-Waqf-bill-tabled-in-Parliament.jpg)
വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്റിറി സമിതി(ജെപിസി)റിപ്പോര്‍ട്ടെ പാര്‍ലമെന്റില്‍. രാജ്യസഭയിലും ലോക്‌സഭയിലും ബില്‍ അവതരിപ്പിച്ചു. പ്രതിപകഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതിപക്ഷം ജയ് ശ്രീറാം വിളികളുമായി രംഗത്തെത്തി. ലോക്‌സഭയില്‍ സംയുക്ത പാര്‍ലമെന്ററി കമിറ്റിയുടെചെയര്‍പേഴ്‌സണ്‍ ജഗദാംബിക പാലാണ് റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചത്.
രാജ്യസഭയിലും എം.പി മേധ കുല്‍ക്കര്‍ണി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതിലാണ് പ്രതിഷേധം കനത്തത്. പ്രതിപക്ഷ ബഹളത്തിനിടെ തന്നെ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ സംബന്ധിച്ച് പ്രസ്താവന നടത്തി. ബില്ലിന്‍മേല്‍ ചില പ്രതിപക്ഷ അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇത് ഉള്‍പ്പെടുത്തുന്നതില്‍ ഒരു വിരോധവുമില്ലെന്ന് അമിത് ഷാ പറഞ്ഞു.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here