സിദ്ധാർഥന്റെ മരണത്തിലെ വീഴ്ചകള്‍ വെളിയില്‍ വരും; അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് ഇന്ന് കൈമാറും
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാര്‍ത്ഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ജസ്റ്റീസ് എ.ഹരിപ്രസാദ് കമ്മിഷൻ അന്വേഷണ റിപ്പോർട്ട് ഇന്ന് ഗവർണർക്ക് കൈമാറും. രാവിലെ 11.30ന് രാജ്ഭവനിലെത്തിയാണ് റിപ്പോർട്ട് കൈമാറുക. ഗവര്‍ണറാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
സിദ്ധാർഥന്റെ മരണത്തിൽ സർവകലാശാലക്ക് സംഭവിച്ച വീഴ്ചകളാണ് കമ്മിഷൻ അന്വേഷിച്ചത്. കേസിൽ പ്രതികളായ വിദ്യാർഥികളും തങ്ങളെ കേൾക്കണം എന്നാവശ്യപ്പെട്ട് കമ്മിഷന്റെ മുന്നിലെത്തിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇവരെ കേൾക്കാനാകില്ലെന്ന നിലപാട് ആണ് എടുത്തത്. പ്രതികളായ വിദ്യാർഥികളുടെ മാതാപിതാക്കളുടെ മൊഴി എടുത്തിരുന്നു. വിദ്യാർഥികൾ അടക്കം 28 പേരുടെ മൊഴികളാണ് കമ്മിഷന് എടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിനോടനുബന്ധിച്ച ഡോർമിറ്ററിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം തുടർച്ചയായി സഹപാഠികള്‍ അടക്കമുള്ള വിദ്യാർഥികൾ മർദിച്ചെന്നും ഇതിന്റെ തുടർച്ചയായി സിദ്ധാർഥൻ ജീവനൊടുക്കിയെന്നുമാണ് സിബിഐ കണ്ടെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here