ജഡ്ജിമാർക്ക് വാഹനം വാങ്ങാന്‍ 3.79 കോടി അനുവദിച്ചു; ഉത്തരവ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ്‌ വരുത്തി

ജഡ്ജിമാർക്ക് പുതിയ വാഹനം വാങ്ങാന്‍ 3.79 കോടി അനുവദിച്ച് ഉത്തരവിറങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് കോടികൾ അനുവദിച്ചത്. 1 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വേണം. കഴിഞ്ഞ ആഴ്ചയാണ് അത് 25 ലക്ഷമാക്കി ഉയർത്തിയത്.

ട്രഷറി നിയന്ത്രണത്തിൽ ഇളവ് ഉള്ളതിനാൽ 3.75 കോടി ജഡ്ജിമാർക്ക് ഉടൻ കിട്ടും. ഈ മാസം 19 നാണ് പണം അനുവദിച്ചത്. സിവിൽ കോടതിയിലെ ജഡ്ജിമാർക്ക് 59 ലക്ഷം, മോട്ടോർ ആക്സിഡൻ്റ് ക്ലെയിം ട്രൈബ്യൂണലിലെ ജഡ്ജിമാർക്ക് 48 ലക്ഷം, കുടുംബ കോടതിയിലെ ജഡ്ജിമാർക്ക് 1.91 കോടി എന്നിങ്ങനെയാണ് വാഹനം വാങ്ങാൻ തുക അനുവദിച്ചിരിക്കുന്നത്.

കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ജഡ്ജിമാര്‍ക്ക് വാഹനം വാങ്ങാന്‍ കോടികള്‍ അനുവദിച്ചത്. ക്ഷേമപെന്‍ഷന്‍,
ജീവനക്കാരുടെ ഡി.എ കുടിശിക, ശമ്പള പരിഷ്കരണ കുടിശിക , പെൻഷൻകാരുടെ ഡി.ആർ കുടിശിക , കർഷകരുടെ കുടിശിക , കെട്ടിട നിർമ്മാണ തൊഴിലാളികളുടെ കുടിശിക , സപ്ലൈകോയിലെ കുടിശിക, കാരുണ്യ ചികിൽസ സഹായ കുടിശിക തുടങ്ങി എല്ലാം മുടങ്ങിയിരിക്കുകയാണ്. അപ്പോഴാണ്‌ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയുള്ള ഉത്തരവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top