‘പവന് അര ലക്ഷം രൂപ’; പതിനായിരത്തിൽ നിന്നും അര ലക്ഷത്തിലേക്ക് എത്തിയ സ്വർണ വിലയിലെ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണം 47,120 രൂപയ്ക്കും ഒരു ഗ്രാം സ്വർണം 5,890 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവൻ 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കൂടിയത്. ഈ മാസത്തിൽ ആകെ 960 രൂപയുടെ വർധനവാണ് വിലയിൽ ഉണ്ടായത്. സ്വർണ വില 47,000 കടന്നതോടെ ഒരു പവൻ സ്വർണാഭരണത്തിന് പണിക്കൂലിയും പണിക്കുറവും ഉൾപ്പെടെ അര ലക്ഷം രൂപയിലധികം നൽകണം എന്ന സ്ഥിതിവിശേഷമാണ് കേരളത്തില്‍. രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ ഇന്ന് ഉയർച്ച രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 2086 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

വില കുറയുമെന്ന പ്രതീക്ഷയിൽ 2023-ന്റെ അവസാന ദിവസങ്ങളിൽ സ്വർണ വാങ്ങാമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടിയായിരിക്കുകയാണ് നിരക്കിലെ കുതിപ്പ്. 2023 ജനുവരി ഒന്നിന്ന് 40,360 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് നാലിരട്ടിവിലയാണ് ഇപ്പോള്‍ നൽകേണ്ടത്.

ഈ വർഷം ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയ മാസമാണ് ജനുവരി. ജനുവരി രണ്ടിന് 40,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഫെബ്രുവരി രണ്ടിന് സ്വർണ്ണ വില 42, 880 രൂപയിലേക്ക് കുതിച്ചു. മാർച്ച് 18-ന് വില 44,240 രൂപയിലെത്തി. മെയ് അഞ്ചിന് വില 45,760 രൂപയായി ഉയർന്നു. എന്നാൽ പിന്നീടുള്ള നാലു മാസങ്ങളിൽ സ്വർണ വില ഇടിഞ്ഞു. സെപ്റ്റംബർ നാലിന് 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് നൽകേണ്ട വില. ഏറ്റവും കൂടുതൽ വിലയുയർന്ന മാസമാണ് ഒക്ടോബറും നവംബറും. നവംബർ 29-ന് 46,480 രൂപയിലാണ് സ്വർണ വ്യാപാരം നടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top