ജൂൺ 25 ഇനി ‘ഭരണഘടനാ ഹത്യാദിനം’; വിജ്ഞാപനമിറക്കി കേന്ദ്രം
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ‘സംവിധാൻ ഹത്യാ ദിവസ്’ (ഭരണഘടനാ ഹത്യാദിനം) ആയി പ്രഖ്യാപിച്ച് കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. അടിയന്തരാവസ്ഥയ്ക്കെതിരെ ധീരമായി പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിനാണ് ഈ ദിവസം ഭരണഘടന ഹത്യാദിനമായി ആചരിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്.
1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സ്വേച്ഛാധിപത്യപരമായി രാജ്യത്തിനു മേൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതെന്ന് ഉത്തരവിന്റെ പകർപ്പ് പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കുംവേണ്ടിയാണ് ഈ ദിനം സമർപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും എക്സില്‍ കുറിച്ചു. അതേസമയം തീരുമാനത്തെ എതിർത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here