ആരും രാജാവല്ല; എന്റെ വിധി വിഷയങ്ങളുടെ മൂല്യം മുൻനിർത്തി; എന്തു വിചാരിച്ചാലും കുഴപ്പമില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: ആരെന്തു വിചാരിച്ചാലും പറയാനുള്ളതു പറയുമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആരും രാജാവാണെന്നു കരുതരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിധി വിഷയങ്ങളുടെ മൂല്യം മുൻനിർത്തിയാണ്. ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിച്ചു നടക്കുന്നത് നല്ല ശീലമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി അവർക്കു തോന്നുന്നതു പറയുമെന്നും നടപ്പാക്കാൻ പറ്റുന്നതു സർക്കാർ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലിയിലെ മറിയക്കുട്ടിയുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.
കൊച്ചി കലൂരിൽ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമര്‍ശങ്ങള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here