ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്‌ജി
കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്‌ജി ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്നാട് ഗവർണറായിരുന്നു.
1920-ൽ പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായിയിരുന്നു. 1950 നവംബർ 14-ന് അഭിഭാഷകയായി കൊല്ലം ജില്ലാകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.
1972-ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും 1974-ൽ ജില്ലാ സെഷൻസ് ജഡ്ജിയുമായി. 1983 ഓഗസ്റ്റിൽ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1989 ഒക്ടോബറിൽ സുപ്രീംകോടതി ജഡ്ജിയായി.
1997 മുതൽ 2001 വരെ തമിഴ്നാട് ഗവർണറായിരുന്നു. മുസ്ലിം വിഭാഗത്തിൽപ്പെട്ട ആദ്യ ഗവർണറാണ് ജസ്റ്റിസ് ഫാത്തിമാ ബീവി. പിന്നോക്ക വിഭാഗ കമ്മീഷൻ്റെ പ്രഥമ അധ്യക്ഷയായിരുന്നു. കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here