മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് ജസ്റ്റിസ് മണികുമാര്‍; വ്യക്തിപരമായ അസൗകര്യമെന്ന് വിശദീകരണം
തിരുവനന്തപുരം : മനുഷ്യാവകാശ കമ്മിഷന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് മണികുമാര്‍. വ്യക്തിപരമായ അസൗകര്യമുളളതിനാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് വിശദീകരണം. രാജ്ഭവനേയും ഹൈക്കോടതി ചീഫ്ജസ്റ്റിസിനേയുമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മണികുമാറിന്റെ നിയമന ശുപാര്‍ശ ദീര്‍ഘനാള്‍ പിടിച്ചുവെച്ച ശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്. ഇതിനു പിന്നാലെയാണ് മണികുമാര്‍ തന്നെ സ്വയം പിന്‍മാറിയത്.
മണികുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നത്. മനുഷ്യവകാശ കമ്മിഷനെ നിശ്ചയിക്കാനുള്ള യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മണികുമാറിന്റെ നിയമനത്തെ ശക്തമായി എതിര്‍ത്തിരുന്നു. മുഖ്യമന്ത്രി ഒരു പേര് മാത്രമാണ് മുന്നോട്ടു വച്ചത്. പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പ് കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ മുഖ്യമന്ത്രിക്കും കുടുംബത്തിനും അനുകൂലമായ വിധികള്‍ പുറപ്പെടുവിച്ചതിനുള്ള പ്രത്യുപകാരമാണ് മണികുമാറിന്റെ നിയമനമെന്നും വിമര്‍ശമുയര്‍ന്നിരുന്നു. ഇത്കൂടാതെ ചീഫ്ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചപ്പാേള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് സംഘടിപ്പിച്ചതും വിവാദമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here