ഗവർണർ ഒടുവില്‍ ഒപ്പിട്ടു; ജസ്റ്റിസ് മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ; നിയമനത്തില്‍ തിരിച്ചടിയായത് പ്രതിപക്ഷത്തിന്റെ പരാതിയും സര്‍ക്കാര്‍-ഗവര്‍ണര്‍ പോരും
തിരുവനന്തപുരം: ഒപ്പിടാതെ ഗവര്‍ണര്‍ മാസങ്ങളോളം പിടിച്ചുവെച്ച മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനിയമന ശുപാര്‍ശയില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. കമ്മിഷൻ ചെയർമാനായി ജസ്റ്റിസ് എസ്.മണികുമാർ നിയമിതനാകും. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ജസ്റ്റിസ് എസ്.മണികുമാറിനെ സർക്കാർ നിർദേശിച്ചത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോൾ സ്‌പ്രിംഗ്‌ളർ, സർവകലാശാലാ വി.സി.നിയമന കേസുകളിൽ സർക്കാർ അനുകൂല നിലപാടുകൾ അദ്ദേഹം സ്വീകരിച്ചെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം ഗവർണർക്ക് കത്തുനൽകിയിരുന്നു. ഇതോടെ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകിയതോടെ ഗവര്‍ണര്‍ ശുപാര്‍ശയില്‍ ഒപ്പിട്ടില്ല.
നിയമനം അനിശ്ചിതത്വത്തിലായതോടെ കമ്മിഷൻ ചുമതല ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിനെ ഏല്പിക്കണമെന്ന ശുപാർശ സർക്കാർ ഗവർണർക്ക് നൽകി. ഇതോടെ മണികുമാറിന്റെ നിയമന കാര്യത്തില്‍ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരുമായി സംസാരിച്ചു. ശുപാർശ നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ മറുപടി നൽകിയതോടെ ഗവര്‍ണര്‍ ഒപ്പിടുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here