ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടിലെത്തി സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണസമിതി; അരമണിക്കൂറോളം പരിശോധന

ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവതില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരായ അന്വേഷണം തുടങ്ങി. സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍, ഇവര്‍ ഇന്ന് യശ്വന്ത് വര്‍മയുടെ വസതിയില്‍ പരിശോധന നടത്തി.

30 മിനിറ്റോളം സമിതി വീട്ടില്‍ പരിശോധന നടത്തി. നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സ്ഥലത്തായിരുന്നു പ്രധാന പരിശോധന. തീപിടുത്തം അണച്ച സമയത്തെ വീഡിയോയും സമിതി പരിശോധിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്. ഇതുകൂടാതെ യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാനും തീരുമാനിച്ചിട്ടുണ്ട്.

മാര്‍ച്ച് 14 ന് വൈകുന്നേരമാണ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ തീപിടുത്തം ഉണ്ടായത്. ഈ സമയത്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുന്നതിനിടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top