നിജ്ജാറിന്റെ കൊലയില്‍ ഇന്ത്യന്‍ പങ്കിന് തെളിവെന്ന് കാനഡ; വിവരം നല്‍കിയത് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മമെന്നും വിശദീകരണം

ടൊറന്റോ: ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികരണവുമായി കാനഡ. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിന് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ തെളിവ് നല്‍കിയെന്നാണ് കാനഡ അവകാശപ്പെട്ടത്. തെളിവ് ഇപ്പോള്‍ കൈമാറാകാന്‍ കഴിയില്ലെന്ന നിലപാടാണ് കാനഡ സ്വീകരിച്ചത്.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂ‍ഡോയുടെ ആരോപണത്തില്‍ ഉറച്ച് നിന്നുകൊണ്ടാണ് കാനഡയുടെ പ്രതികരണം. എന്നാല്‍ എന്ത് തെളിവാണുള്ളതെന്ന ചോദ്യത്തിനു ട്രൂഡോ പ്രതികരണം നടത്തിയിരുന്നില്ല.

നിജ്ജാര്‍ പ്രശ്നം വഷളായപ്പോള്‍ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി തിരിച്ചടിച്ചിരുന്നു. ഇന്ത്യ കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ എംബസിയില്‍ നിന്നും കാനഡ ഉദ്യോഗസ്ഥരെ കുറയ്ക്കാനും ഇന്ത്യ ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. കാനഡ പൗരന്മാര്‍ക്ക് കാനഡ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഇന്ത്യയും കാനഡയിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top