‘കങ്കുവ’യ്ക്കായി സൂര്യ തന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ടെന്ന് ജ്യോതിക; അദ്ദേഹം അസാമാന്യ മനുഷ്യനും ഹീറോയും ആണെന്നും താരം
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ആമുഖങ്ങള്‍ ആവശ്യമില്ലാത്ത താരദമ്പതികളാണ് ജ്യോതികയും സൂര്യയും. ഈ വര്‍ഷം പുറത്തിറങ്ങിയ തന്റെ ബോളിവുഡ് ചിത്രം ഷൈത്താന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സന്തോഷത്തിലാണ് ജ്യോതിക. 26 വര്‍ഷത്തിനു ശേഷം ഹിന്ദി സിനിമയിലേക്കുള്ള ജ്യോതികയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഷെയ്ത്താന്‍. രാജ്കുമാര്‍ റാവു നായകനാകുന്ന ശ്രീകാന്ത് ആണ് ഹിന്ദിയില്‍ ഇനി റിലീസിനൊരുങ്ങുന്ന ജ്യോതിക ചിത്രം. ഇതുമായി ബന്ധപ്പെട്ട് പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിക തന്റെ ഭര്‍ത്താവ് സൂര്യയുടെ കങ്കുവ എന്ന ചിത്രത്തെക്കുറിച്ച് സംസാരിച്ചത് ശ്രദ്ധേയമാണ്.
“സൂര്യ ഗംഭീര നടനാണ്. അദ്ദേഹം തന്റെ 200 ശതമാനം ഈ സിനിമയ്ക്കായി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയായതുകൊണ്ടല്ല ഞാനിത് പറയുന്നത്. ഒരുപക്ഷേ ഞാന്‍ സൂര്യയെ വിവാഹം കഴിച്ചതു തന്നെ ഈ സവിശേഷത കൊണ്ടായിരിക്കാം. ഞങ്ങളുടെ ജീവിതമാകട്ടെ, മക്കളുടെ കാര്യങ്ങളാകട്ടെ, എന്റെ കരിയറാകട്ടെ അദ്ദേഹം അദ്ദേഹത്തിന്റെ 200 ശതമാനും അതിലേക്ക് നല്‍കുന്നു. ഗംഭീര നടനും ഗംഭീര മനുഷ്യനുമാണ്. എത്ര തിരക്കായിക്കോട്ടെ, അദ്ദേഹത്തിന്റെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഒരിക്കലും വീഴ്ച വരുത്താറില്ല. കങ്കുവ എന്ന സിനിമയുടെ ചെറിയൊരു ഭാഗം ഞാന്‍ കണ്ടിരുന്നു. വലിയ ചില കാര്യങ്ങള്‍ക്കാകും ഈ സിനിമ റിലീസ് ചെയ്യുന്നതോടെ നാം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അത്ര നന്നായാണ് സിനിമ ഒരുക്കിയിരിക്കുന്നത്,” ജ്യോതിക പറഞ്ഞു.
ശിവ സംവിധാനം ചെയ്ത് ജി.ഇ. ഞ്ജാനവേല്‍ നിര്‍മിക്കുന്ന കങ്കുവ, 38 ഭാഷകളിലാണ് റിലീസിനെത്തുക. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിന്റെ പ്രമേയം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പു നടക്കുന്ന കഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here