ആ ബോളിവുഡ് ചിത്രത്തിലെ വേഷം ജ്യോതിക ആദ്യം നിരസിച്ചു; തിരക്കഥ വായിച്ചതിനു ശേഷം പറഞ്ഞു ബോധ്യപ്പെടുത്തിയത് സൂര്യ

1998ല്‍ ഡോളി സാജാ കെ രഖ്ന എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവെച്ച ജ്യോതിക പിന്നീട് ഹിന്ദി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇരുപത് വര്‍ഷത്തിനു ശേഷം ശെയ്ത്താന്‍ എന്ന ത്രില്ലറിലൂടെയാണ് ജ്യോതിക ബോളിവുഡിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ താരത്തിന്റെ യഥാര്‍ത്ഥ തിരിച്ചുവരവ് പ്രേക്ഷകര്‍ കാണുക അടുത്തമാസം പുറത്തിറങ്ങാനിരിക്കുന്ന രാജ്കുമാര്‍ റാവു ചിത്രം ശ്രീകാന്തിലൂടെയായിരിക്കും. ചിത്രത്തില്‍ വളരെ ശക്തമായൊരു വേഷത്തിലാണ് ജ്യോതിക എത്തുന്നത്.

സിനിമയില്‍ ശ്രീകാന്ത് ബൊല്ലയുടെ അധ്യാപികയുടെ വേഷം ജ്യോതിക ആദ്യം നിരസിച്ചതായി സംവിധായകന്‍ തുഷാര്‍ ഹിരാനന്ദാനി വെളിപ്പെടുത്തുന്നു.
”ജ്യോതിക അഭിനയിച്ച തെന്നിന്ത്യന്‍ സിനിമകള്‍ ഞാന്‍ കാണാറുണ്ട്, പ്രത്യേകിച്ച് തമിഴ് സിനിമകള്‍. അവര്‍ ഒരു മികച്ച നടിയാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. ഹിന്ദി ചിത്രമായ ഡോളി സാജാ കെ രഖ്ന ആയിരുന്നു അവരുടെ ആദ്യ ചിത്രം. ജ്യോതിക ഒരു പഞ്ചാബിയാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഹിന്ദി അറിയാം. അങ്ങനെ ശ്രീകാന്തിന് വേണ്ടി ഞാന്‍ ജ്യോതികയെ സമീപിച്ചു. പക്ഷേ തനിക്ക് പറ്റില്ലെന്ന് അവര്‍ എന്നോട് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അവര്‍ എന്നെ വിളിച്ച് എന്റെ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. സൂര്യ സ്‌ക്രിപ്റ്റ് വായിച്ചുവെന്നും ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞെന്നുമാണ് ജ്യോതിക പറഞ്ഞത്. പിന്നീട് സൂര്യ സാറും ജ്യോതികയും എന്നെ വീട്ടിലേക്ക് വിളിച്ചു സിനിമ ചെയ്യുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.’

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top