സനാതന ധർമ്മത്തെ നിർമാർജനം ചെയ്യാനാകില്ല, ഉദയനിധി വിഡ്ഢിത്തം പറയുന്നു: കെ ബി ഗണേഷ്‌കുമാർ
കൊല്ലം: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തിനെതിരെയുള്ള പരാമർശത്തിൽ വിമർശനവുമായി കെ ബി ഗണേഷ്‌കുമാർ. രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽ ഇറങ്ങി പ്രവർത്തിച്ച് പരിചയമില്ലാത്തതു കൊണ്ടാണ് ഉദയനിധി സ്റ്റാലിൻ ഇത്തരം വിഡ്ഢിത്തം പറയുന്നത്. എല്ലാ മതങ്ങളെയും ഒരു പോലെ മാനിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. അപ്പോൾ കാണുന്നയാളെ അച്ഛാ എന്ന് വിളിക്കുന്നത് നല്ലതല്ലെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
‘മലേറിയ, ഡെങ്കി, കോവിഡ് എന്നിവയൊന്നും എതിർക്കാനാകില്ല നിർമാർജനം ചെയ്യാനേ സാധിക്കൂ അതുപോലെ തന്നെയാണ് സനാതന ധർമ്മവും’ എന്നാണ് ഉദയനിധി പറഞ്ഞത്. ഇത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. രാജ്യത്തിൻറെ പല കോണിൽനിന്നും കടുത്ത വിമർശനമാണ് ഉയർന്നത്. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി ഉദയനിധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം വിവാദപരമായ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെക്കുമെതിരെ ഉത്തർപ്രദേശ് പോലീസ് കേസ് എടുത്തു. റാം സിംഗ് , ഹർഷ് ഗുപ്ത എന്നീ അഭിഭാഷകർ നൽകിയ പരാതിയിൽ രാംപൂർ പോലീസാണ് കേസ് എടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here