കെ.ബൈജൂനാഥിനെ മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയർപേഴ്സണായി നിയമിച്ച് ഗവര്‍ണര്‍; തീരുമാനം ജസ്റ്റിസ് മണികുമാര്‍ പിന്‍മാറിയതിനെ തുടര്‍ന്ന്
തിരുവനന്തപുരം: ജൂഡീഷ്യൽ അംഗം കെ.ബൈജൂനാഥിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ആക്റ്റിങ് ചെയർപേഴ്സണായി നിയമിച്ച് ഗവർണർ. മനുഷ്യാവകാശ കമ്മിഷന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് മണികുമാര്‍ അറിയിച്ചതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.
2021ൽ കൽപ്പറ്റ സെഷൻസ് ജഡ്ജിയായിരിക്കെയാണ് കെ.ബൈജൂനാഥിനെ മനുഷ്യാവകാശ കമ്മിഷൻ ജൂഡീഷ്യൽ അംഗമായി നിയമിച്ചത്. 2023ൽ ജസ്റ്റിസ് ആന്റണി ഡൊമിനിക് കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും വിരമിച്ചപ്പോൾ ആക്റ്റിങ് ചെയർപേഴ്സണാക്കി. 2024ൽ മൂന്ന് വർഷം പൂർത്തിയാക്കിയ ബൈജൂനാഥിന് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും അടങ്ങിയ നിയമനകാര്യസമിതി പുനർ നിയമനം നൽകാൻ ഗവർണർക്ക് ശുപാർശ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമനം നൽകിയത്.
അതേസമയം ജസ്റ്റിസ് മണികുമാറിന്‍റെ നിയമന ശുപാര്‍ശ ദീര്‍ഘനാള്‍ പിടിച്ചുവെച്ച ശേഷമായിരുന്നു ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നത്. ഇതിനു പിന്നാലെയാണ് മണികുമാര്‍ തന്നെ സ്വയം പിന്‍മാറിയത്. വ്യക്തിപരമായ അസൗകര്യമുളളതിനാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു വിശദീകരണം. മനുഷ്യവകാശ കമ്മിഷനെ നിശ്ചയിക്കാനുള്ള യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മണികുമാറിന്റെ നിയമനത്തെ ശക്തമായി എതിര്‍ത്തിരുന്നു. മുഖ്യമന്ത്രി ഒരു പേര് മാത്രമാണ് മുന്നോട്ടു വച്ചത്. പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പ് കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here