സസ്പെന്‍ഷന് പിന്നാലെ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് എതിരെ വകുപ്പുതല അന്വേഷണം; അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പിക്കാന്‍ പ്രശാന്ത്‌

അ​ച്ച​ട​ക്ക ലം​ഘ​നത്തെ തുടര്‍ന്ന് ഇന്നലെ സ​സ്പെ​ൻ​ഷ​നി​ലാ​യ ഐഎഎസ് ഓഫീസര്‍മാരായ കെ.ഗോ​പാ​ല​കൃ​ഷ്ണ​നും എ​ൻ.​പ്ര​ശാ​ന്തി​നു​മെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേഷണം ഉടൻ തുടങ്ങും. രണ്ടുപേരുടെയും ചെയ്തികള്‍ അഡ്മിനിസ്ടേറ്റീവ് സർവീസിനെ പൊതു മധ്യത്തിൽ നാണം കെടുത്തി എന്നാണ് സര്‍ക്കാര്‍ നിലപാട്.

കെ.ഗോപാലകൃഷ്ണനെതിരെയുള്ള നടപടി മയപ്പെടുത്താന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ചീഫ് സെക്രട്ടറി കടുത്ത നിലപാടാണ് തുടര്‍ന്നത്. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ല്ലാ​തെ​ സ​സ്പെ​ൻ​ഷ​ന്‍ നല്‍കിയതിനെതിരെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാനാണ് പ്ര​ശാ​ന്തിന്റെ നീക്കം.

Also Read: വിവാദത്തിലായ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് എതിരെ നടപടി; പ്രശാന്തിനും ഗോപാലകൃഷ്‌ണനും സസ്പെൻഷൻ

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് സസ്പെൻഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ഗോപാലകൃഷ്ണനും പ്രശാന്തും ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചുമെന്നും ഉത്തരവിൽ പറയുന്നു.

മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ്‌ ഗോപാലകൃഷ്‌ണന്‍റെ സസ്പെന്‍ഷനില്‍ കലാശിച്ചത്. അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ.ജയതിലകിനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച് പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top