ഇനി വടകരയിൽ മത്സരിക്കാനില്ല, തെരഞ്ഞെടുപ്പുകളോടു വിട; കെ മുരളീധരൻ

കോഴിക്കോട്: ലോകസഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്ന് കെ മുരളീധരൻ എം.പി. പ്രചാരണങ്ങളിൽ സജീവമായിരിക്കുമെന്നും ഇനി മത്സരിക്കാൻ താല്പര്യമില്ലെന്നും ആവർത്തിച്ചു. വടകരയിൽ ആരു മത്സരിച്ചാലും യുഡിഎഫ് നു ജയം ഉറപ്പാണ്. പുതുപ്പള്ളിയിലെ വിജയം വരുന്ന തെരഞ്ഞെടുപ്പിന് നൽകുന്ന ഊർജ്ജമാണ്. എന്നാൽ പുതുപ്പള്ളിയിൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ വീഴ്ച പറ്റി; സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ മരണവും കുടുംബത്തെ വേട്ടയാടിയതും സഹതാപതരംഗമായി പുതുപ്പള്ളിയിൽ പ്രവർത്തിച്ചു. ഓണത്തിനു കിറ്റ് വാഗ്‌ദാനം ചെയ്ത് ജനങ്ങളെ പട്ടിണി കിടത്തിയതും, എ സി മൊയ്തീനെതിരെയുള്ള ഇ ഡി അന്വേഷണവും സർക്കാരിനെതിരെയുള്ള വികാരമുണർത്തി. ഈ ഘടകങ്ങളെല്ലാം യുഡിഎഫിന്റെ ഭൂരിപക്ഷ വിജയത്തിന് ഗുണം ചെയ്തിട്ടുണ്ട്. സിപിഎമ്മിനു ബിജെപിക്ക് വോട്ട് കുറഞ്ഞതിലാണ് സങ്കടം. താൻ ചത്താലും ബിജെപിക്കാർ ചാവരുതെന്ന നിലപാടാണ് സിപിഎമ്മിന്. ഇടത് വിരുദ്ധത വർധിച്ചു വരുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top