പ്രിയപ്പെട്ട കെഎം, നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയം; നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല; മുരളീധരന് വേണ്ടി കോഴിക്കോട് ബോര്‍ഡ്
കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് ബോര്‍ഡ്. ‘നയിക്കാന്‍ നായകന്‍ വരട്ടെ…’ എന്ന തലക്കെട്ടോടെ മുരളീധരന്റെ ചിത്രം സഹിതമാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ‘കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍’ എന്നാണ് താഴെ കുറിച്ചിരിക്കുന്നത്. തൃശൂര്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
ആകര്‍ഷകമായ വാചകങ്ങളാണ് ബോര്‍ഡില്‍ ഉള്ളത്. ‘അന്ന് വടകരയില്‍, പിന്നെ നേമത്ത്, ഇന്ന് തൃശൂരില്‍… അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റേയും പ്രവര്‍ത്തകരുടേയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ടഭൂമിയില്‍ വെട്ടേറ്റ് വീണത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല. ഒരിക്കല്‍ കൂടി പറയുന്നു, പ്രിയപ്പെട്ട കെ.എം., നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ്’ – ഇതാണ് ബോര്‍ഡിലെ വാചകങ്ങള്‍.
തൃശൂര്‍ തോല്‍വിയോടെ ഇനി തത്കാലം പൊതുരംഗത്തേക്ക് ഇല്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ച് കോഴിക്കോട്ടെ വീട്ടിലാണ് മുരളീധരന്‍ തുടരുന്നത്. തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോള്‍ സജീവമാകുമെന്നാണ് പ്രതികരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here