‘യുഡിഎഫിന് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു’; വെളിപ്പെടുത്തലുമായി കെ മുരളീധരൻ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ കൊഴുക്കുന്നതിന് ഇടയിൽ കോൺഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കെ മുരളീധരൻ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ ലഭിച്ചിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തുറന്നടിച്ചു. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെതിരെ മത്സരിച്ചതിന്‍റെ പേരിലാണ് പിന്തുണ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

2016 വരെ ജമാ അത്തെ ഇസ്ലാമി കോൺഗ്രസിനെ പിന്തുണച്ചിരുന്നില്ല. 2019 മുതൽ വെൽഫെയർ പാർട്ടി കോൺഗ്രസിന് പിന്തുണ നൽകുന്നുണ്ട്. കോൺഗ്രസിനെ പിന്തുണക്കുക എന്നത് വെൽഫെയർ പാർട്ടിയുടെ ദേശീയ നയമാണെന്നും കെ മുരളീധരൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലും, പാലക്കാട് – വയനാട് ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ജമാഅത്തെ ഇസ്ലാമി പിന്തുണ ലഭിച്ചുവെന്ന ആരോപണം സിപിഎം നേതാക്കൾ ആവർത്തിക്കുന്നതിന് ഇടയിലാണ് കോൺഗ്രസ് നേതാവിൻ്റെ വെളിപ്പെടുത്തൽ.

ന്യൂനപക്ഷ വർഗീയതയുടെ പിന്തുണയോടെയാണ് പാലക്കാട് വിജയിക്കാൻ കോൺഗ്രസിന് സാധിച്ചതെന്നായിരുന്നു സിപിഎം വിമർശനം. പാലക്കാട് ഭൂരിപക്ഷം കൂടാനുള്ള കാരണം ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വോട്ടാണ്. എസ്ഡിപിഐക്ക് നല്ല സ്വാധീനമുള്ള സ്ഥലമാണ്. ബിജെപിയുടെ തകർച്ച എവിടെയായാലും ആഹ്ലാദകരമാണ് എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിൻ്റെ പ്രതികരണം.

മലബാറിൽ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണവുമായി ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എ.വി ​ഗോവിന്ദനും രംഗത്തെത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പല തവണ സിപിഎം പിന്തുണ ആവശ്യപ്പെട്ടിരുന്നതായി ജമാ അത്തെ ഇസ്ലാമിയും തിരിച്ചടിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചകളിൽ പലപ്പോഴും പങ്കെടുത്തിട്ടുണ്ട്. തന്‍റെ പൂർവ കാലത്തെ റദ്ദ് ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത് എന്നായിരുന്നു ജമാ അത്തെ ഇസ്‍ലാമി കേരള അമീർ പി മുജീബ് റഹ്മാൻ അന്ന് മറുപടി നൽകിയിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top