കെപിസിസി ഓഫീലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് കെ മുരളീധരന്‍; വീട്ടിലെത്തി അനുനയിപ്പിക്കാന്‍ നേതാക്കള്‍

കെപിസിസി നേതൃയോഗങ്ങളില്‍ നിന്ന് കെ മുരളീധരന്‍ വിട്ടു നില്‍ക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കം പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് മുരളീധരന്‍ പങ്കെടുക്കില്ലെന്ന് നിലപാട് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടെങ്കിലും ഇന്ദിര ഭവനിലേക്ക് എത്തില്ല. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൊതുരംഗത്ത് നിന്ന് ഇടവേള എടുക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് പാര്‍ട്ടി യോഗങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍. തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ കെപിസിസിയെ അറിയിച്ചിട്ടുണ്ട്. അതില്‍ എന്ത് നടപടി എന്ന് അറിഞ്ഞ ശേഷം തുടര്‍ നിലപാട് സ്വീകരിക്കാനാണ് മുരളിയുടെ തീരുമാനം.

മുരളീധരനെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടരുകയാണ്. തൃശ്ശൂരിലെ തോല്‍വി പരിശോധിക്കുന്ന കോണ്‍ഗ്രസ് സമിതി മുരളീധരനെ വീട്ടില്‍ എത്തി കാണുകയാണ്. കെസി ജോസഫ് അധ്യക്ഷനായ സമിതിയില്‍ ടി സിദ്ധിഖ്, ആർ ചന്ദ്രശേഖരന്‍ എന്നിവരാണ് അംഗങ്ങള്‍. തൃശ്ശൂരിലെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ കൂടാതെ മുരളിയെ അനുനയിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ നേതാക്കളുടെ സന്ദര്‍ശനത്തിന്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top