സിപിഎം പ്രചാരണവാഹനത്തില്‍ ആയുധങ്ങള്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട്‌ രമ്യ ഹരിദാസ്; ആരോപണം നിഷേധിച്ച് രാധാകൃഷ്ണന്‍; ആലത്തൂരില്‍ വിവാദം

ആലത്തൂര്‍ : ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം പുറത്തുവന്നത് വിവാദമായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പ്രശ്നത്തില്‍ പോലീസ് ഇടപെട്ടിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളവരോട് സ്‌റ്റേഷനിലെത്താന്‍ ചേലക്കര പോലീസ് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം.

“രണ്ട് വെട്ടുകത്തിയാണ് കാറില്‍ നിന്നും മാറ്റുന്നത്. ഇത് പണിയായുധങ്ങളാണ്. ഫ്‌ളക്‌സ് വയ്ക്കാന്‍ പോയ പ്രവര്‍ത്തകരാണ് വണ്ടിയില്‍ വെച്ചത്. പരിശോധനയില്‍ പ്രശ്‌നമാകരുത് എന്ന് കരുതി മാറ്റിവയ്ക്കുമ്പോഴുള്ള ദൃശ്യമാണത്.” ഇതാണ് സിപിഎം വിശദീകരണം.

ആരോപണം കെ.രാധാകൃഷ്ണന്‍ നിഷേധിച്ചിട്ടുണ്ട്. “പ്രചാരണവാഹനത്തില്‍ ആയുധം കൊണ്ടുനടക്കുന്ന പരിപാടിയില്ല. ദൃശ്യങ്ങളിലുള്ളത് ആരാണെന്നോ എന്താണ് സംഭവമെന്നോ അറിയില്ല. ബാലറ്റ് യുദ്ധമാണ് നടക്കുന്നത്, ആയുധ യുദ്ധമല്ല. ഇത് എന്താണ് സംഭവമെന്ന് അന്വേഷിക്കണം. പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ പരിശോധിക്കും.” – രാധാകൃഷ്ണന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top