കെ റെയില്‍ വിടാതെ പിണറായി; റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച; അംഗീകാരം നല്‍കണമെന്ന് ആവശ്യം

കെ റെയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യം വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലിയിലെത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ടാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. റെയില്‍ ഭവനിലായിരുന്നു കൂടിക്കാഴ്ച.
കെ റെയില്‍ കൂടാതെ അങ്കമാലി – എരുമേലി -ശബരി റെയില്‍ പാത പദ്ധതി, കേരളത്തിലെ റെയില്‍ പാതകള്‍ 4 വരിയാക്കുന്നത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചത്. ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ച. മന്ത്രി വി. അബ്ദു റഹ്‌മാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ച അനുകൂലമായിരുന്നുവെന്നും റെയില്‍ പാത വികസനമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളില്‍ അനുകൂല നടപടി സ്വീകരിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്‌മാന്‍ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here