കെറെയില്‍ ജീവനക്കാരിയെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുവീഴ്ത്തി; ആശുപത്രിയില്‍ എത്തിച്ചിട്ടും രക്ഷിക്കാന്‍ കഴിഞ്ഞില്ല
December 11, 2024 9:24 PM

തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരി ബസ് കയറി മരിച്ചു. ഭിന്നശേഷിക്കാരിയായ കെ റെയില്‍ ഓഫീസിലെ ജീവനക്കാരി നിഷയാണ് മരിച്ചത്.
നിഷ റോഡ് മുറിച്ച് കടക്കുന്നതിനിടെ അശ്രദ്ധമായി വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. തിരുവനന്തപുരം വിമൻസ് കോളേജിന് സമീപമാണ് അപകടം.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാലിന് സ്വാധീനക്കുറവുള്ള നിഷ ഏറെക്കാലമായി കെ റെയിൽ ഓഫീസില്‍ ജോലി ചെയ്യുകയാണ്. അപകടത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here