ലഡു പൊട്ടുന്നത് പിണറായി വിജയന്‍റെ മനസില്‍; കെറെയില്‍ അനുകൂല പ്രസ്താവനയുമായി റെയില്‍വേ മന്ത്രി

കെ റെയിലില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. കേന്ദ്രത്തിന്റെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്ന കെ റെയിലിന് അനുകൂലമായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

മുഖ്യമന്ത്രിയുമായി ഡല്‍ഹില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കെറെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ തടസ്സങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേരള സര്‍ക്കാരിന്റെഅഭിമാന പദ്ധതിയാണ് കെറെയില്‍. കേരളത്തിന് അകത്തുനിന്നും ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മുന്നോട്ടുള്ള ജോലികളും സ്തംഭിച്ചിരിക്കുകയാണ് അപ്പോഴാണ്‌ ആശ്വാസമായി കേന്ദ്രമന്ത്രിയുടെ പ്രതികരണം വരുന്നത്.

കെറെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വൈകാന്‍ കാരണം കേന്ദ്ര അനുമതി ലഭിക്കാത്തതാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top