സില്‍വര്‍ ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമായി തുടര്‍ന്നേക്കും; ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് റെയിൽവേ; അന്തിമതീരുമാനം റെയില്‍വേ ബോർഡാണ് എടുക്കേണ്ടത് എന്ന നിലപാടില്‍ കെ റെയിലും

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈന്‍ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വീണ്ടും ദക്ഷിണറെയിൽവേ. റെയിൽവേയുടെ ഭാവിവികസനപരിപാടികൾ പരിഗണിക്കാതെയാണ് കെ റെയിൽ രൂപകല്പനചെയ്തതെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിൽ ദക്ഷിണറെയിൽവേ വ്യക്തമാക്കി.

റെയിൽവേയും കെ റെയിലുമായിച്ചേർന്ന് സർവേ നടത്തിയിരുന്നു. ഇതിനു ശേഷം റെയിൽവേബോർഡിന് നൽകിയ റിപ്പോർട്ടിൽ ദക്ഷിണ റെയിൽവേ ഭൂമിവിട്ടുനൽകാൻ എതിർപ്പറിയിച്ചു. റെയിൽവേയുടെ 107.80 ഹെക്ടർ ഭൂമിയാണ് സിൽവർലൈനിന് ആവശ്യമുള്ളത്. ഈ ഭൂമി വിട്ടുകൊടുത്താൽ എറണാകുളം-ഷൊർണൂർ മൂന്നാംലൈൻ വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്ന അവസ്ഥ വരും. ഈ മൂന്നാംപാത നിർദേശം ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു.

2020 ജൂൺ 20-ന് കെ റെയിൽ വിശദപദ്ധതിരേഖ സമർപ്പിച്ചിരുന്നു. ഇതിൽ സാമ്പത്തികമായും സാങ്കേതികമായും പദ്ധതി നടപ്പാക്കാൻ പ്രയാസമുള്ളതാണെന്നും റെയിൽവേമന്ത്രി വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഭൂമി പങ്കിടലിൽ അന്തിമതീരുമാനം ബോർഡാണ് എടുക്കേണ്ടത് എന്ന നിലപാടിലാണ് കെ-റെയില്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top