കണ്ണൂരില്‍ നിന്ന് കൊച്ചിക്ക് ഒന്നരമണിക്കൂർ മതി; ചായയും കുടിച്ചു ഭക്ഷണവും കഴിച്ചു തിരിച്ചുവരാം; കെറെയില്‍ നടപ്പിലാക്കുമെന്ന് എം.വി.ഗോവിന്ദന്‍
കണ്ണൂർ: കേന്ദ്ര അംഗീകാരം ലഭിച്ചാല്‍ കെറെയില്‍ കേരളത്തിൽ നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തിന്റെ ഏതറ്റം വരെയും പോകാനുള്ള സൗകര്യമാണ് കെ റെയിൽ. 50 കൊല്ലത്തിന്റെ വളർച്ചയാണ് കെ റെയിലിലൂടെ കണ്ടത്. അതിനെയാണു പാര വച്ചത്. പിണറായി വിജയൻ സർക്കാർ ഇതുപോലെ മുന്നോട്ടു പോയാൽ നമ്മുടെ കാര്യം പോക്കാണെന്നു കരുതി ഇനിയൊരു വികസപ്രവർത്തനവും കേരളത്തിൽ നടന്നുകൂടായെന്ന് അവർ തീരുമാനിച്ചു. ഇതുപോലെയൊരു പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലുമുണ്ടോ? ഗോവിന്ദന്‍ ചോദിച്ചു.
39 ട്രെയിനുകളാണ് പ്രതിദിനം തിരുവനന്തപുരത്തുനിന്നും കാസർകോടേക്കും തിരിച്ചും സര്‍വീസ് നടത്തുക. ഓരോ 20 മിനിറ്റു കൂടുമ്പോഴും രണ്ടാമത്തെ ട്രെയിൻ വരും. പാച്ചേരീന്ന് ഒരു ബസിനു തളിപ്പറമ്പ് പോകണമെങ്കിൽ എത്ര സമയം കാത്തിരിക്കണം.
കാസർകോടുനിന്നു കയറിയാൽ 3 മണിക്കൂർ 54 മിനിറ്റുകൊണ്ട് തിരുവനന്തപുരത്ത് എത്തും. കണ്ണൂരുനിന്നു കൊച്ചിക്കു പോവാൻ ഒന്നരമണിക്കൂർ മതി. ഇവിടെനിന്നു ചായയും കുടിച്ചു അവിടെനിന്നു ഭക്ഷണവും കഴിച്ചു തിരിച്ചുവരാം. വൈകിട്ടു വീട്ടിൽ വന്നിട്ടു ഭക്ഷണവും കഴിക്കാം -എം.വി.ഗോവിന്ദൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here