‘ഇപിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം കത്തും; പിണറായി അടക്കം അകത്തുപോകും; ജയരാജനെ സിപിഎം നോവിക്കില്ല’: കെ.സുധാകരന്‍
കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ നടപടിയെടുക്കാത്ത സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പാര്‍ട്ടിയിലെ അഴിമതി കാത്തുസൂക്ഷിക്കുന്ന പ്രധാനപ്പെട്ട നേതാവാണ് ഇപി. ഇപിയെ തൊട്ടാല്‍ പിണറായി വിജയന്‍ അടക്കം അകത്തുപോകും. അദ്ദേഹത്തെ തൊട്ടാല്‍ കൊട്ടാരം മൊത്തം കത്തും. പാര്‍ട്ടി മീറ്റിംഗിന് ശേഷം സെഞ്ചറി അടിച്ച ക്രിക്കറ്ററിനെ പോലെയാണ് ഇപി എകെജി സെന്‍ററില്‍ നിന്ന് മടങ്ങിയതെന്നും സുധാകരന്‍ പരിഹസിച്ചു.
“അഴിമതിയുടെ കൊട്ടാരം സൂക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടയാളാണ് ഇപി ജയരാജന്‍. അദ്ദേഹത്തെ തൊട്ടാല്‍ കൊട്ടാരം മൊത്തം കത്തും. ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഎമ്മിന്‍റെ ഒരു നേതൃത്വവും ചെയ്യില്ലെന്ന് ഞാന്‍ ആരംഭത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇപിയെ തൊട്ടാല്‍ പിണറായി വിജയന്‍ അടക്കം അകത്തുപോകേണ്ടി വരും. ചെയ്തതും കട്ടതും പോര, അതിനെതിരെ പറഞ്ഞവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നാണ് പാര്‍ട്ടി കൊടുത്ത ഉപദേശം” – സുധാകരന്‍ പറഞ്ഞു.
പിണറായിയെ രക്ഷിക്കാന്‍ വേണ്ടിയല്ലെങ്കില്‍ എന്തിന് ജയരാജന്‍ ഇത് മറച്ചുവെക്കണം. ഒരു പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ ഒരാള്‍ക്ക് ബാധകവും മറ്റെയാള്‍ക്ക് ബാധകവുമല്ല, ഇങ്ങനൊരു പാര്‍ട്ടിയുടെ അച്ചടക്ക നടപടികള്‍ ആര് ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്നും സുധാകരന്‍ ചോദിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here