നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം: കെ സുധാകരൻ
August 20, 2023 1:46 PM
മാസപ്പടി വിവാദത്തിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. പുകമറയുണ്ടാക്കുകയാണ് ലക്ഷ്യം. വിമർശനം ഉന്നയിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോയിട്ടില്ല. നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അഴിമതിപ്പണത്തിനു സിപിഎം കാവലിരിക്കുകയാണ്, സിപിഎമ്മിന്റെ അഴിമതിപ്പണത്തിനു ബി.ജെ.പിയും കാവലിരിക്കുന്നെന്നും സുധാകരൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here