കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതലയേല്‍ക്കും; സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡിന്‍റെ അനുമതി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ നാളെ സ്ഥാനമേല്‍ക്കും. എഐസിസി അനുമതി നല്‍കിയതോടെയാണ് സുധാകരന്‍ തിരികെ സ്ഥാനത്തേക്ക് എത്തുന്നത്. അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളൂ എന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോടും പരാതി ഇല്ലെന്നും പാര്‍ട്ടിക്കുള്ളില്‍ ഒരു തന്ത്രവും മെനയുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മേയ് 4ന് ചേര്‍ന്ന നേതൃയോഗത്തില്‍ സുധാകരന്‍ തിരികെ സ്ഥാനത്തേക്ക് മടങ്ങിവരേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് തന്നെ എതിര്‍പ്പ് പ്രകടമായതോടെ ഫലം വരുന്നതുവരെ ചുമതല ഏല്‍ക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ഇതിനെതിരെ സുധാകരന്‍ പ്രതിഷേധം ശക്തമാക്കുകയും ഇന്ദിര ഭവനില്‍ നേരിട്ടെത്തി സ്ഥാനം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വലിയ പ്രക്ഷോഭങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മനസിലാക്കിയ ഹൈക്കമാന്‍ഡ് സുധാകരന് അനുമതി നല്‍കുകയായിരുന്നു. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസനും ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top