പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസ്; കെ സുധാകരൻ ഇഡിക്ക് മുന്നിൽ ഹാജരാകും

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കളളപ്പണക്കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ ഇന്ന് ചോദ്യംചെയ്യലിന് എൻഫോഴ്സ്മെൻ്റിന് മുന്നിൽ ഹാജരാകും.
മോൻസനുമായുളള സാമ്പത്തിക ഇടപാടിലാണ് നടപടി. രാവിലെ പത്തിന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്
സുധാകരന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് മോൻസൻ പണം നൽകിയിട്ടുണ്ടെന്നാണ് ഇ.ഡി. കണ്ടെത്തൽ.
പുരാവസ്തു തട്ടിപ്പ് കേസിൽ പോലീസ് ക്രൈംബ്രാഞ്ച് സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്തത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കുക, യഥാർത്ഥ രേഖ എന്ന മട്ടിൽ വ്യാജരേഖ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെയാണ് ഇ. ഡിയുടെ നടപടിയും വരുന്നത്.
മോൻസന്റെ പക്കൽ നിന്ന് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി കേസിൽ നിർണ്ണായകമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here