പാലക്കാട്‌ റെയ്ഡ് വിവരം പോലീസ് കോണ്‍ഗ്രസിന് ചോര്‍ത്തി നല്‍കിയെന്ന് സുരേന്ദ്രന്‍; കള്ളപ്പണം എത്തിയെന്ന് പകല്‍പ്പോലെ വ്യക്തം

പാലക്കാട് പോലീസ് റെയ്ഡില്‍ പോലീസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസ് കള്ളപ്പണം വന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. പോലീസാണ് അത് മാറ്റാന്‍ സാവകാശം നല്‍കിയത്. കള്ളപ്പണം പിടിക്കാനുള്ള പദ്ധതി പൊളിച്ചത് പോലീസാണ്. കള്ളപ്പണത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനാലാണ് പോലീസ് റെയ്ഡിന് എത്തിയത്.

Also Read: കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന സിപിഎം പരാതിയില്‍ കേസ് എടുക്കാന്‍ പോലീസ്; നിയമോപദേശത്തിന് നീക്കം

“റെയ്ഡ് വിവരം പോലീസില്‍ നിന്നും ചോര്‍ന്നു. പോലീസ് വിവരം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കി. സിപിഎമ്മിലെ ഒരു വിഭാഗം കോണ്‍ഗ്രസിനെ സഹായിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ഒരു വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ബന്ധമുണ്ട്.” – സുരേന്ദ്രന്‍ ആരോപിച്ചു.

Also Read: പാലക്കാട്ടെ നീലപ്പെട്ടിയില്‍ തീപിടിപ്പിക്കുന്ന ചര്‍ച്ചകള്‍; കള്ളപ്പണമെന്ന് സിപിഎം, വസ്ത്രങ്ങളെന്ന് കോണ്‍ഗ്രസ്

അതേസമയം പാലക്കാട്ടെ കള്ളപ്പണ ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പാലക്കാട് എന്താണ് സംഭവിച്ചത് എന്നും വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളില്‍ നടന്ന പരിശോധനയെ കുറിച്ചുമാണ് കളക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷമാകും കമ്മിഷന്റെ തുട‍ര്‍ നടപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top