സന്ദീപ് വാര്യരുടെ പോക്ക് എങ്ങോട്ട്? ബിജെപി വക്താവിനെതിരെ കെ സുരേന്ദ്രൻ
ബിജെപി വക്താവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ് വാര്യർക്കെതിരെ കെ സുരേന്ദ്രൻ. സന്ദീപ് എവിടം വരെ പോകുമെന്ന് നോക്കാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് സമയത്തല്ല പറയേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപിന്‍റെ പ്രതികരണങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ മരണകാര്യങ്ങള്‍ വരെ രാഷ്ട്രീയത്തിനായി സന്ദീപ് വാര്യര്‍ ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
പാലക്കാട് ജില്ലയിലെ പാർട്ടി നേതൃത്വവുമായി ഉടക്കി നിൽക്കുന്ന സന്ദീപ് ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയിലാണ് സുരേന്ദ്രൻ്റെ പ്രതികരണം. സിപിഎമ്മിൽ ചേരും എന്ന പ്രചരണത്തെയും അദ്ദേഹം പരിഹസിച്ചു. മുങ്ങുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ എന്നായിരുന്നു സുരേന്ദ്രൻ്റെ മറുപടി. ബിജെപിക്ക് യാതൊരു ആശങ്കയുമില്ല. സന്ദീപിന്‍റെ ഉദ്ദേശ്യം എന്താണെന്ന് നോക്കാം. സന്ദീപിന്‍റെ ആരോപണങ്ങള്‍ ബിജെപി കാര്യമായെടുക്കുന്നില്ല. അനുനയിപിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇനി ആ വിഷയം കാര്യമായി എടുക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ALSO READ: പാലക്കാട് ബിജെപി പ്രചാരണത്തിന് എത്തില്ലെന്ന് സന്ദീപ് വാര്യ൪; പാര്‍ട്ടി വിടില്ലെന്നും പ്രതികരണം
പാലക്കാട് ബിജെപിയിൽ നിന്നും നേരിട്ട അവഗണനക്കെതിരെ സന്ദീപ് രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. ജില്ലയിൽ നിരവധി സന്ദീപ് വാര്യർമാരുണ്ട്. താൻ നേരിട്ട അവഗണനക്കെതിരെ പാർട്ടി നേതൃത്വം ഇടപെട്ടില്ലെന്നും സന്ദീപ് കുറ്റപ്പെടുത്തിയിരുന്നു. ഒറ്റ ഫോൺ കോളിൽ പരിഹരിക്കാവുന്ന പ്രശ്നം വഷളായെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: സന്ദീപിനായുള്ള സിപിഎം കാത്തിരിപ്പ് വെറുതെയാകുമെന്ന് കൃഷ്ണകുമാര്‍; ബിജെപി വിടും എന്നത് വെറും നുണക്കഥ
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ടുതവണ വിളിച്ചിരുന്നു. പ്രചാരണത്തിൽ സജീവമാകണമെന്ന് ആവശ്യപ്പെട്ടതിനപ്പുറം പരാതികൾക്ക് പരിഹാരം കാണാൻ തയ്യാറായില്ല. തന്നെയത് വല്ലാതെ വേദനിപ്പിച്ചു. ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരും തയ്യാറായില്ല. വിഷയങ്ങളുണ്ടാകുമ്പോൾ അത് പരിഹരിക്കുക എന്നതാണ് നേതൃത്വം ചെയ്യേണ്ടതെന്നും സന്ദീപ് പറഞ്ഞു.
ALSO READ: പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റി; പാർട്ടികളുടെ ആവശ്യം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ
സഹപ്രവർത്തകന്റെ വിഷമഘട്ടത്തിൽ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ നിൽക്കരുത്. ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാവ് വിളിച്ച് സന്ദീപിനോട് ചെയ്തത് വലിയ തെറ്റായിപ്പോയെന്ന് പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന് പ്രേക്ഷകർ ഇതെല്ലാം കാണുന്നുണ്ട്. അവർ പറയുന്ന അഭിപ്രായം കാണാതിരിക്കരുത്. സ്വയം വിമർശനം പാർട്ടി നേതൃത്വം നടത്തണമെന്നും സന്ദീപ് വാര്യർ ആവശ്യപെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here