‘സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞതും പുല്‍ക്കൂട് തകര്‍ത്തതും പറഞ്ഞ് തീർക്കാനോ’ !! കെ സുരേന്ദ്രൻ തൃശൂർ അതിരൂപതാ ആസ്ഥാനത്ത്
ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനം സന്ദർശിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സാമുദായിക സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ചയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ സന്ദര്‍ശനത്തിൽ രാഷ്ട്രീയമില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം കെ സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് സർക്കാർ സ്കൂളിലെ ക്രിസ്മസ് ആഘോഷം വിഎച്ച്പി തടഞ്ഞതിന്റേയും പുല്‍ക്കൂട് തകര്‍ത്തതിന്റേയും വിവാദങ്ങള്‍ക്കിടെയാണ് കെ സുരേന്ദ്രന്റെ സന്ദർശനം. കേന്ദ്രത്തില്‍ നരേന്ദ്രമോദി ബിഷപ്പുമാരെ സന്ദര്‍ശിക്കുകയും സംഘപരിവാര്‍ ഇവിടെ പുല്‍ക്കൂട് തകര്‍ക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പെന്ന് ഓര്‍ത്തഡോക്‌സ് സഭ വിമർശിച്ചതിന് പിന്നാലെയാണ് സുരേന്ദ്രൻ്റെ സന്ദർശനം.
സഭാ നേതാക്കളെ പ്രീണിപ്പിക്കുകയും അതേസമയത്തുതന്നെ പ്രാദേശികമായി ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ നോക്കുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മിലെത്തിയോസും വിമര്‍ശിച്ചിരുന്നു.
പരസ്പര വിശ്വാസത്തിന്റേയും പരസ്പരം മനസിലാക്കലിന്റേയുമെല്ലാം ആഘോഷവും ഉത്സവവുമാണ് ക്രിസ്മസ്. മലയാളികളെല്ലാം ഒരുമിച്ച് അത് ആഘോഷിക്കുന്നു. നാലുവര്‍ഷമായി ബിജെപി ഇങ്ങനെ സ്‌നേഹസന്ദേശം കൈമാറുന്നുണ്ട്. ഇത്തവണയും നടത്തിയത് സാധാരണ കൂടിക്കാഴ്ചയാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും സുരേന്ദ്രൻ വിശദീകരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here