സിപിഎം ക്രിമിനലുകള്‍ക്ക് പരവതാനി വിരിക്കുന്നു; ഭരണത്തിന്റെ തണലില്‍ സംരക്ഷണം; വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

സിപിഎം മാഫിയകളെയും ക്രിമിനലുകളെയും പച്ചപരവതാനി വിരിച്ച് സ്വീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ചത്. കാപ്പാ കേസ് പ്രതിക്കും കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയ്ക്കും പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലുള്ള പ്രതിയെയും ഉള്‍പ്പെടെയാണ് പാര്‍ട്ടിയില്‍ എത്തിച്ചിരിക്കുന്നത്. ക്രിമിനലുകള്‍ക്ക് ഭരണത്തിന്റെ തണലില്‍ സംരക്ഷണം കൊടുക്കാമെന്ന വാഗ്ദാനമാണ് സിപിഎം നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തെറ്റായരീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തുന്നതാണ് ബിജെപിയുടെ രീതി. ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്നവരെ അത്തരത്തില്‍ മാറ്റി നിര്‍ത്തിയതാണ്. എന്നാല്‍ അത്തരക്കാരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളത്. മുദ്രാവാക്യം വിളിച്ചാണ് മന്ത്രി ഇത്തരക്കാരെ പാര്‍ട്ടിയിലേക്ക് ആനയിക്കുന്നത്. കേരളം പനിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് ആരോഗ്യമന്ത്രി കാപ്പ- കഞ്ചാവ് കേസ് പ്രതികളെ വരവേല്‍ക്കുന്നത്. പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിന് ശേഷം ഭീകരവാദ സ്വഭാവമുള്ളവര്‍ക്ക് വേണ്ടിയായിരുന്നു സിപിഎമ്മിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നത്. മതതീവ്രവാദികള്‍ക്കും സാമൂഹ്യവിരുദ്ധന്‍മാര്‍ക്കും സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയായി സിപിഎം അധപതിച്ചു കഴിഞ്ഞുവെന്നും കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top