‘സുൽത്താൻബത്തേരി എന്ന് പേരിട്ടത് അധിനിവേശ ശക്തികൾ, യഥാർത്ഥ പേര് ഗണപതിവട്ടം’; പേരുമാറ്റൽ അനിവാര്യമെന്ന് ആവർത്തിച്ച് കെ.സുരേന്ദ്രൻ

കൽപ്പറ്റ: സുൽത്താൻബത്തേരിയുടെ പേര് മാറ്റണമെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അധിനിവേശ ശക്തികൾ പേര് മാറ്റിയതാണ് സുൽത്താൻബത്തേരിയെന്നും അതിനുമുൻപ് ഗണപതിവട്ടമായിരുന്നെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“1984ൽ പ്രമോദ് മഹാജൻ പേരുമാറ്റൽ വിഷയം ഉന്നയിച്ചിരുന്നു. അധിനിവേശ ശക്തികൾ വരുന്നതിന് മുൻപും ഈ സ്ഥലം ഇവിടെ ഉണ്ടായിരുന്നു. അന്ന് പേര് ഗണപതിവട്ടം എന്നായിരുന്നു. ഞങ്ങൾ അങ്ങേനെയാണ് വിളിക്കാറ്”; സുരേന്ദ്രൻ പറഞ്ഞു. പാനൂർ ബോംബ് നിർമാണം ബിജെപി ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടാണെന്നും സിപിഎം ആളുകളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ വേണം. മുഖ്യമന്ത്രി മൗനം വെടിയണം.സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് നിർമാണം നടന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. ബോംബ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനാണോ എന്ന വിഷയവും അന്വേഷിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top