അശ്വനി കുമാര്‍ വധത്തില്‍ സര്‍ക്കാരും എന്‍ഡിഎഫും ഒത്തുകളിച്ചുവെന്ന് സുരേന്ദ്രന്‍; കുടുംബത്തിന് നീതി ലഭിച്ചില്ല

ആര്‍എസ്എസ് നേതാവ് അശ്വനി കുമാര്‍ വധത്തില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥവന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പട്ടാപ്പകല്‍ നടന്ന കൊലപാതകമാണിത്. കേസില്‍ സര്‍ക്കാരും എന്‍ഡിഎഫും ഒത്തുകളിച്ചു. പ്രോസിക്യൂഷന്‍ പ്രതികളെ സഹായിച്ചു. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. സമാധാന പ്രേമികളെ ദുഖിപ്പിക്കുന്ന വിധിയാണ് പുറത്തുവന്നത്. – സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരും എന്‍ഡിഎഫും ചേര്‍ന്ന് രാഷ്ട്രീയം കളിക്കുകയാണ് സിപിഎം ചെയ്തത്. കൊല്ലപ്പെട്ട അശ്വനികുമാറിന് നീതി ലഭിക്കാന്‍ ഒരു സഹായവും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇത് മനസിലാക്കി കേസ് എന്‍ഐഎക്ക് വിടാന്‍ അശ്വനി കുമാറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.”

“ക്രൈംബ്രാഞ്ച് നല്ല രീതിയില്‍ അന്വേഷിക്കുന്നു എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. ക്രൈംബ്രാഞ്ച് കുറ്റമറ്റ രീതിയില്‍ അന്വേഷിക്കും എന്ന് സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു. എന്നിട്ടും അന്വേഷണം ഫലവത്തായില്ല.” – സുരേന്ദ്രന്‍ പറഞ്ഞു.

ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെയും വെറുതെ വിട്ടു. തലശേരി അഡീഷനൽ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. ചാവശ്ശേരി സ്വദേശി മഷ്റൂഖ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതി വിധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top