ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് സുരേന്ദ്രന്‍; വയനാട് എംപിയായാല്‍ ആദ്യ പരിഗണന പേര് മാറ്റത്തിനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍; വിവാദം പുകയുന്നു

കല്‍പ്പറ്റ: വയനാട് എംപിയായാല്‍ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കി പുനർനാമകരണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. റിപ്പബ്ലിക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം.

നാല് ദിവസം മുന്‍പാണ് ഈ അഭിമുഖം നല്‍കിയത്. അഭിമുഖത്തിന്റെ അവസാനഭാഗത്തിലാണ് സുരേന്ദ്രന്‍ ഈ പരാമര്‍ശം നടത്തുന്നത്.ബത്തേരിക്ക് ഗണപതിവട്ടം എന്ന് പേര് മാറ്റാന്‍ സാധ്യമാകുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനാണ് സുരേന്ദ്രന്‍ വിശദ മറുപടി നല്‍കുന്നത്.

” സ്വാതന്ത്ര്യ സമരചരിത്രത്തില്‍ വയനാടിനു വലിയ പങ്കുണ്ട്. 1984ൽ പ്രമോദ് മഹാജൻ സുൽത്താൻ ബത്തേരിയിൽ എത്തിയപ്പോൾ ഇത് സുൽത്താൻ ബത്തേരി അല്ലെന്നും ​ഗണപതിവട്ടം ആണെന്നും പറഞ്ഞിരുന്നു. വിദേശ അധിനിവേശത്തിനെതിരെയും ടിപ്പു സുൽത്താനെതിരെയും ഇവിടെ നിന്ന് പോരാടിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയിച്ച് എംപിയായാല്‍ ഗണപതിവട്ടം എന്നാക്കി മാറ്റാന്‍ ശ്രമിക്കും. മോദി സർക്കാരിന്റെ സഹായത്തോടെ ഇത് നടപ്പിലാക്കും.”

“ബത്തേരിയുടെ യഥാർഥ പേര് ​ഗണപതിവട്ടം എന്നാണ്. ടിപ്പു സുൽ‌ത്താന്റെ അധിനിവേശത്തിന് ശേഷമാണ് പേര് മാറ്റിയത്. മലയാളികളെ ആക്രമിച്ചയാളാണ് ടിപ്പു. ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമാക്കി. പഴശ്ശിരാജയും പോരാളികളും ടിപ്പുവിനെതിരെ പോരാടിയിട്ടുണ്ട്.” – കെ.സുരേന്ദ്രൻ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top