കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി തുടരും; തദ്ദേശ തിരിഞ്ഞെടുപ്പില്‍ മികച്ച പ്രകടനം വേണമെന്ന് കേന്ദ്രത്തിന്റെ നിര്‍ദേശം; ശോഭയ്ക്ക് കൂടുതല്‍ ചുമതലകള്‍ വന്നേക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തുടരാന്‍ സാധ്യത. നിലവിലെ അനുകൂല സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷനെ നീക്കുന്നത് ഒരു വിഭാഗത്തില്‍ അതൃപ്തിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് സുരേന്ദ്രന്‍ തുടരട്ടെയെന്ന ധാരണയുണ്ടായിരിക്കുന്നത്. ദേശീയ അധ്യക്ഷകന്‍ മാറുന്നതിനൊപ്പം കേരള നേതൃത്വത്തിലും മാറ്റം എന്ന് ആദ്യഘട്ടത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. അത് തിരുത്തിയാണ് സുരേന്ദ്രന് ഒരു ടേം കൂടി നല്‍കാന്‍ ഏകദേശ ധാരണയുണ്ടായിരിക്കുന്നത്.
സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കിയതിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം വേണമെന്ന ആവശ്യവും സുരേന്ദ്രന് മുന്നില്‍ നേതൃത്വം വച്ചിട്ടുണ്ടെന്നാണ് വിവരം. രണ്ടു കോര്‍പ്പറേഷനുകളിലും 25 മുന്‍സിപ്പാലിറ്റികളിലും നൂറ് പഞ്ചായത്തുകളിലും ഭരണം എന്നതാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിക്കുകയും വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇത് അപ്രാപ്യമല്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
മത്സരിച്ചിടത്തെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ശോഭ സുരേന്ദ്രനും കൂടുതല്‍ ചുമതലകള്‍ ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിലെ നിര്‍ണ്ണായക പദവിയില്‍ ശോഭ സുരേന്ദ്രനെ കൊണ്ടുവരാനാണ് ആലോചന നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here