കുടിവെള്ളം മുടങ്ങി; പ്രതിഷേധവുമായി ഇടത് എംഎല്‍എ
തുടര്‍ച്ചയായി വെള്ളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പോങ്ങുംമൂട്ടില്‍ ജല അതോറിറ്റിയുടെ ഓഫീസില്‍ പ്രതിഷേധം. സ്ഥലം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഇടത് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നതോടെ ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ തന്നെ സ്ഥലത്തെത്തി.
കഴിഞ്ഞ പത്തുദിവസമായി ആറ്റിപ്ര, കുളത്തൂര്‍, മണ്‍വിള വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. വാര്‍ഡ് കൗണ്‍സിലര്‍ വിളിച്ച് പറഞ്ഞെങ്കിലും പരാതിക്ക് പരിഹാരമായില്ല. ഇതിനെ തുടര്‍ന്നാണ് കടകംപള്ളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജല അതോറിറ്റിയുടെ ഓഫീസില്‍ എത്തിയത്.
ഇനിയും പ്രശ്ന പരിഹാരം നീളരുത് എന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്. അടിയന്തര പരിഹാരം വേണമെന്നും കടകംപള്ളി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ച നടക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here