കടത്തനാടൻ സിനിമാസിന്‍റെ ‘കടകൻ’; ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ഫസ്റ്റ് ലുക്ക്‌ പുറത്തിറക്കി

ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്ന് ‘കടകൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി. കടത്തനാടൻ സിനിമാസ് നിർമിക്കുന്ന ചിത്രം നവാഗതനായ സജിൽ മാമ്പാടാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. വാണിജ്യ ചിത്രങ്ങൾ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരിൽ ഒരാളും പി ജി വിദ്യാർത്ഥിയുമായ സംവിധായകൻ ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കടകനുണ്ട്.

ഈ ചിത്രം ഒരു അടിപൊളി അടി പടം ആണെന്നാണ് പോസ്റ്റർ തരുന്ന സൂചന.ഹക്കീം ഷാജഹാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, രഞ്ജിത്ത്, സോന ഒലിക്കൽ, മണികണ്ഠനാചാരി, ശരത് സഭ, ഫാഹിസ്‌ബിൻറിഫായ്, നിർമ്മൽ പാലാഴി, ബിബിൻ പെരുമ്പിള്ളി, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

സൗത്ത് ഇന്ത്യയിലെ മികച്ച 3 ഫൈറ്റ് മാസ്റ്റെഴ്സ് ആയ ഫോണിക്സ് പ്രഭു, പിസി സ്റ്റണ്ട്, തവസി രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഘട്ടനം നിർവഹിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top