കടമക്കുടി ആത്മഹത്യ: ഓൺലൈൻ വായ്പാ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് സംശയം
എറണാകുളം: കടമക്കുടിയിൽ മക്കളെ കൊന്ന ശേഷം ദമ്പതികൾ ആത്‍മഹത്യ ചെയ്തത് ഓൺലൈൻ വായ്‌പാ തട്ടിപ്പിന് ഇരയായത് കാരണമെന്ന് സംശയം. മരിച്ച ശില്പ ഓൺലൈൻ ആപ് വഴി വായ്‌പ എടുത്ത് കുരുക്കിൽപ്പെട്ടതാണെന്നാണ് റിപ്പോർട്ട്. വായ്പാ തിരിച്ചടവ് മുടങ്ങി എന്ന് കാണിച്ച് ശിൽപയുടെ ഫോണിൽ വന്ന മെസേജ് പോലീസിന് ലഭിച്ചു. കൂടാതെ തട്ടിപ്പുകാർ യുവതിയുടെ മുഖം മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു കൊടുത്തതായും സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ദമ്പതികളുടെയും കുഞ്ഞുങ്ങളുടെയും സംസ്കാരം കഴിഞ്ഞു .
ചൊവ്വാഴ്ചയാണ് കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശില്‍പ, മക്കളായ ഏയ്ഞ്ചൽ, ആരോണ്‍ എന്നിവരാണ് മരിച്ചത്. കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കുകയായിരുന്നു. നിര്‍മ്മാണ തൊഴിലാളിയാണ് നിജോ. വിദേശത്ത് ജോലി ചെയ്തിരുന്ന ശില്പ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here