കടമക്കുടി കൂട്ട ആത്മഹത്യ: മരണശേഷവും ശില്പയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കളുടെ മൊബൈലുകളില്‍ എത്തി

ഏറണാകുളം: ഓണ്‍ലൈന്‍ വായ്പാ കെണിയില്‍ അകപ്പെട്ട് ഒരു കുടുംബം മുഴുവന്‍ മരണത്തിനു കീഴടങ്ങിയശേഷവും വേട്ടയാടി വായ്പാ അപ്പ്. ആത്മഹത്യ ചെയ്ത കടമക്കുടി സ്വദേശി നിജോയുടെ ഭാര്യ ശില്പയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മരണശേഷവും പ്രചരിപ്പിക്കുകയാണ്. ഇന്നലെ രാത്രിയാണ്‌ ശില്പയുടെ അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കളുടെ മൊബൈലുകളിലേക്ക് അയച്ച്‌ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയത്. ഓണ്‍ലൈന്‍ ആപ്പിനെതിരെ വരാപ്പുഴ പോലിസ് കേസെടുത്തു.

ആത്മഹത്യക്ക് കാരണം കടബാധ്യതയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലിസ്. പിന്നീടാണ് മരിച്ച ശില്പ ഓണ്‍ലൈന്‍ അപ്പ് വഴി വായ്പാ എടുത്തിരുന്നെന്നും തിരിച്ചടയ്ക്കാത്തതിനാല്‍ ഭീഷണി നേരിട്ടിരുന്നെന്നും മൊബൈല്‍ സന്ദേശങ്ങള്‍ വഴി തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമടക്കം ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഓഡിയോ സന്ദേശങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അയച്ചു. ഇതിന്‍റെ സമ്മര്‍ദം താങ്ങാന്‍ കഴിയാതെയാണ് നിജോ കുടുംബത്തോടെ ആത്മഹത്യ ചെയ്തത്.

ചൊവ്വാഴ്ചയാണ് കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശില്‍പ, മക്കളായ ഏയ്ഞ്ചൽ, ആരോണ്‍ എന്നിവരാണ് മരിച്ചത്. കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top