വിവാദമായ ‘കാഫിര്‍’ പോസ്റ്റ്‌ സിപിഎം മുന്‍ എംഎല്‍എ പിന്‍വലിച്ചു; കെ.കെ.ലതിക ഫെയ്സ്ബുക്ക്‌ പ്രൊഫൈലും ലോക്ക് ചെയ്തു

വടകര ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോളിളക്കമുണ്ടാക്കിയ കാഫിര്‍ പോസ്റ്റ്‌ ഫെയ്സ്ബുക്ക്‌ പേജില്‍ നിന്നും കെ.കെ.ലതിക പിന്‍വലിച്ചു. സിപിഎം മുന്‍ എംഎല്‍എയും സംസ്ഥാന സമിതി അംഗവുമാണ് ലതിക. ഒപ്പം ഫെയ്സ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ്‌ ലീഗ് പ്രവര്‍ത്തകരാണ് പ്രചരിപ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടി ഇടതുമുന്നണി പരാതിയും നല്‍കിയിരുന്നു. ഈ കേസില്‍ .ലതികയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ വരെ കെ.കെ.ലതികയുടെ ഫെയ്സ്ബുക്കിലുള്ള പോസ്റ്റായിരുന്നു ഇത്. മുന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതോടെയാണ് ഇന്ന് പോസ്റ്റ്‌ പിന്‍വലിച്ചത്. കാഫിര്‍ എന്നത് വ്യാജ പോസ്റ്റ്‌ ആണെന്ന് വ്യക്തമായിട്ടും പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല.

വ്യാജ സ്ക്രീൻഷോട്ടിന് പിന്നിൽ ലീഗ് പ്രവർത്തകൻ അല്ലെന്നും ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുമാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ വ്യാജ പ്രചാരണത്തിന് നേതൃത്വം നൽകിയ ഇടതു ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിനുകളെക്കുറിച്ച് കാര്യമായ അന്വേഷണം നടന്നില്ലെന്നാണ് യുഡിഎഫ് ആരോപണം.

ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച സോഷ്യല്‍ മീഡിയ പോസ്റ്റ്‌ ആണ് വിവാദമായത്. പ്രചാരണവേളയില്‍ യൂത്ത് ലീഗ് നേതാവ് കാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചത്. കാസിം അല്ല പോസ്റ്റ് നിര്‍മിച്ചത് എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ സിപിഎമ്മിനെതിരെ ഷാഫി പറമ്പില്‍ രംഗത്തെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top