മദ്യനയ അഴിമതിക്കേസിൽ ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് ഇഡിക്ക് മുന്നിൽ ഹാജരായി; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു, ആശങ്കയിൽ ആം ആദ്മി

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗതാഗത വകുപ്പ് മന്ത്രി കൈലാഷ് ഗെലോട്ട് ഇഡിക്ക് മുന്നിൽ ഹാജരായി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്നാണ് ഗെലോട്ടിന് സമൻസ് നൽകിയത്. കേസിൽ പ്രതിയായ വിജയ് നായരുമായുള്ള ബന്ധം അന്വേഷിക്കാനാണ് ഹാജരാകാൻ നിർദ്ദേശിച്ചതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്നു മനീഷ് സിസോദിയ, ആം ആദ്മി എംപി സഞ്ജയ് സിംഗ് എന്നിവർ നേരത്തെ ജയിലിലായിരുന്നു.
മാർച്ച് 21ന് അറസ്റ്റിലായ കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രിൽ ഒന്നുവരെ നീട്ടിയിട്ടുണ്ട്. കേജ്‌രിവാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നാണ് ഇഡിയുടെ വാദം. തനിക്കെതിരായ കുറ്റം തെളിഞ്ഞിട്ടില്ലെന്നും നേരത്തെ അറസ്റ്റിലായവർക്ക് തന്റെ പേര് പറയാൻ സമ്മർദ്ദമുണ്ടായിരുന്നു എന്നുമാണ് കേജ്‌രിവാൾ കോടതിയിൽ പറഞ്ഞത്. ഇഡി പറഞ്ഞ അഴിമതിയിലെ 100 കോടി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here