ബിജെപി നേതാവായ ഭാര്യ കൊലയാളിയായ സന്തോഷിന്റെ സഹപാഠിയും സുഹൃത്തും; രാധാകൃഷ്ണന്‍ ബന്ധം വിലക്കി; കൈതപ്രത്തെ വെടിവയ്പ്പിന് പിന്നില്‍

കണ്ണൂര്‍ കൈതപ്രത്ത് രാധാകൃഷ്ണന്‍ എന്ന ഗുഡ്സ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഭാര്യയുമായുള്ള സൗഹൃദം വിലക്കിയത്. കൊലയാളിയായ സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയായ ബിജെപി ജില്ലാ നേതാവും സഹപാഠികളായിരുന്നു. ഇവിര്‍ ഇപ്പോഴും സൗഹൃദം തുടുരുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സൗഹൃദം കുടുംബ പ്രശ്‌നമായി മാറി. ഇതോടെ രാധാകൃഷ്ണ്‍ സന്തോഷുമായുള്ള സൗഹൃദത്തില്‍ നിന്ന് ഭാര്യയെ വിലക്കി. ഇതിലെ പകയാണ് കൊലപാടകത്തില്‍ എത്തിയത് എന്നാണ് പോലീസ് എഫ്‌ഐആര്‍.

കൊലപ്പെടുത്താന്‍ തീരുമാനിച്ച് തന്നെയാണ് സന്തോഷ് ഇന്നലെ രാധാകൃഷ്ണന്റെ പണി നടക്കുുന്ന വീട്ടില്‍ എത്തിയത്. ഈ സമയത്ത് സോഷ്യല്‍ മീഡിയയിലും ഈ സൂചന നല്‍കുന്ന പോസ്റ്റുകള്‍ സന്തോഷ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കൊലക്ക് ശേഷവും പോസ്റ്റ് ഇട്ടിട്ടുണ്ട്. വൈകിട്ട് 4.23-ന് ‘കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്നായിരുന്നു തോക്കുമായുള്ള ചിത്രത്തോടെയുള്ള പോസ്റ്റ്. അടുത്ത് പോസ്റ്റ് കൊലക്ക് ശേഷമാണ് പങ്കുവച്ചത്. ‘നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു ആ പോസ്റ്റ്.

വെടിയൊച്ച കേട്ട് പ്രദേശവാസികള്‍ വീടിനടുത്തേക്ക് പോയപ്പോഴാണ് പരിക്കേറ്റ നിലയില്‍ രാധാകൃഷ്ണനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് മദ്യലഹരിയിലുള്ള സന്തോഷിനെ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top